കോവിഡ് ചികിത്സ: റീജെൻ കോവ് ആൻറിബോഡിക്ക് അംഗീകാരം
text_fieldsക്ലിനിക്കൽ പരീക്ഷണത്തിൽ സുരക്ഷിതവും ഫലപ്രദവുമാണെന്ന്
തെളിഞ്ഞതായി അധികൃതർ
കുവൈത്ത് സിറ്റി: കോവിഡ് ചികിത്സയുടെ ഭാഗമായി റോണപ്രിവ് (റീജെൻ കോവ്) ആൻറിബോഡി ഉപയോഗത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ റെഗുലേറ്ററി അതോറിറ്റി അനുമതി നൽകി.
കൊറോണ വൈറസ് ബാധ തടയാനും ഗുരുതരാവസ്ഥയിലുള്ളവരെ ചികിത്സിക്കാനും സഹായിക്കുന്ന ആൻറിബോഡി അമേരിക്കൻ ബയോടെക് കമ്പനികളായ റീജെനറോൺ, റോച്ചെ എന്നിവയാണ് വികസിപ്പിച്ചത്.
കുത്തിവെപ്പിലൂടെയോ ഇൻഫ്യൂഷൻ വഴിയോ നൽകാം. റോണപ്രിവ് ഉപയോഗത്തിലൂടെ കോവിഡ് രോഗികളുടെ ആശുപത്രിവാസ ചികിത്സ ആവശ്യം കുറക്കാനാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന് നിയന്ത്രണ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പറഞ്ഞു.
ക്ലിനിക്കൽ പരീക്ഷണത്തിൽ ഇത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞതായും അമേരിക്കയിലും ബ്രിട്ടനിലും ഇൗ ആൻറിബോഡി ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.