കോവിഡ് വാക്സിൻ: ബൂസ്റ്റർ ഡോസ് പരിഗണനയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വാക്സിെൻറ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം ആരോഗ്യമന്ത്രലയത്തിെൻറ സജീവ പരിഗണയിലെന്ന് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ പ്രായമേറിയവർക്കും നിത്യരോഗങ്ങൾ ഉള്ളവർക്കും മാത്രം അധിക ഡോസ് വാക്സിൻ നൽകാനാണ് മന്ത്രാലയത്തിെൻറ നീക്കം.
കോവിഡിെൻറ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാനും സാമൂഹിക പ്രതിരോധം സാധ്യമാക്കാനും ബൂസ്റ്റർ ഡോസ് സഹായകമാകും എന്ന് വിലയിരുത്തിയാണ് ആരോഗ്യ മന്ത്രാലയം ഇതിനുള്ള തയാറെടുപ്പുകൾ നടത്തുന്നത്. പ്രായമേറിയവർക്കും നിത്യരോഗികൾക്കും ആയിരിക്കും ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുക, ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനോടകം ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്. അതിനിടെ കുവൈത്തിലെ വാക്സിൻ വിതരണ കേന്ദ്രങ്ങൾ പുതുവർഷ അവധി ദിനങ്ങളിലും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാക്സിനേഷന് കേന്ദ്രങ്ങള്‍ ഇസ്ലാമിക പുതുവര്‍ഷാരംഭ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹിജ്റ പുതുവർഷം പ്രമാണിച്ച് ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിൽ കുവൈത്തിൽ പൊതു അവധിയാണ്. ഈ ദിവസങ്ങളിലേക്ക് വാക്സിനേഷന് അപ്പോയൻറ്മെൻറുകള്‍ ലഭിച്ചവര്‍ക്ക് ആശങ്കവേണ്ടെന്നും വാക്സിനേഷന് കേന്ദ്രങ്ങളിലേക്ക് നിർദേശിച്ച സമയത്ത് തന്നെ എത്തണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.