3324 പേർക്ക് കൂടി കോവിഡ്; 5495 രോഗമുക്തർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച 3324 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
5495 പേർ രോഗമുക്തി നേടി. പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞുവരുന്നത് ആശ്വാസമാണ്. ഏതാനും ദിവസമായി പുതിയ കേസുകളെക്കാൾ അധികമാണ് രോഗമുക്തി. 5000ത്തിന് മുകളിൽ പോയ കേസുകൾ ആണ് കുറഞ്ഞുവരുന്നത്.
തുടർച്ചയായ ദിവസങ്ങളിൽ പുതിയ കേസുകളെക്കാൾ രോഗമുക്തി റിപ്പോർട്ട് ചെയ്യുന്നതിനാൽ ആക്ടിവ് കേസുകൾ കുറഞ്ഞുവരുന്നു. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2517 ആയി. 28,081 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. 11.8 ശതമാനമാണ് രോഗസ്ഥിരീകരണം.
473 പേർ കോവിഡ് വാർഡുകളിലും 91 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു. 47,748 ആണ് രാജ്യത്തെ ആക്ടിവ് കോവിഡ് കേസുകൾ. സൗദി (31,326), ബഹ്റൈൻ (60,308), ഖത്തർ (10,131), യു.എ.ഇ (68,205), ഒമാൻ (22,898) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ. രോഗവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.