3463 പേർക്കുകൂടി കോവിഡ്; 5203 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച 3463 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5203 പേർ രോഗമുക്തി നേടി. ആഴ്ചകൾക്കുശേഷം രണ്ടു ദിവസമായി പ്രതിദിന കോവിഡ് കേസ് 4000ത്തിന് താഴെയാണ്. ചൊവ്വാഴ്ച 3989 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5000ത്തിന് മുകളിലായിരുന്ന കേസുകൾ കുറഞ്ഞുവരുന്നത് ആശ്വാസമാണ്. തുടർച്ചയായ ദിവസങ്ങളിൽ പുതിയ കേസുകളേക്കാൾ രോഗമുക്തി റിപ്പോർട്ട് ചെയ്യുന്നതും ആശ്വാസം പകരുന്നു. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2514 ആയി. 27,947 പേർക്കുകൂടിയാണ് പരിശോധന നടത്തിയത്. 12.4 ശതമാനമാണ് രോഗസ്ഥിരീകരണം. 474 പേർ കോവിഡ് വാർഡുകളിലും 94 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു.
49,922 ആണ് രാജ്യത്തെ ആക്ടിവ് കോവിഡ് കേസുകൾ. സൗദി (31,842), ബഹ്റൈൻ (60,981), ഖത്തർ (10,708), യു.എ.ഇ (68,923), ഒമാൻ (23,593) എന്നിങ്ങനെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ. രോഗ്യവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണമുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.