1702 പേർക്കു കൂടി കോവിഡ്; 1632 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 1702 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,48,262 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1632 പേർ രോഗമുക്തി നേടി.
ഇതുവരെ രോഗമുക്തരായത് 3,27,734 പേരാണ്. പത്തുപേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1913 ആയി. 14,191 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. രോഗസ്ഥിരീകരണ നിരക്ക് 11.99 ശതമാനമാണ്. 18,615 പേരാണ് ചികിത്സയിൽ കഴിയുന്നത്.
271 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ കേസുകളും മരണ നിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും സമീപ ദിവസങ്ങളിൽ കൂടുതലാണ്. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.