കൊറോണ: കുവൈത്തിൽ ദേശീയ ദിനാഘോഷം റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: മൂന്ന് പേർക്ക് കൊറോണ വൈറസ് (കോവിഡ്-19) സ്ഥിരീകരിച്ചതോടെ കുവൈത്തിെൻറ ദേശീയ^വിമോചന ദിനാഘോഷങ്ങൾ റദ്ദാക്കാൻ കാബിനറ്റ് യോഗം തീരുമാനിച്ചു. ഫെബ്രുവരി 25, 26 തീയതികളിലായിരുന്നു ആഘോഷം. ഒരുക്കം പൂർത് തിയായ ശേഷമാണ് സുരക്ഷ പരിഗണിച്ച് ആഘോഷങ്ങളും അവധിയും റദ്ദാക്കിയത്.
1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. അതിന് തൊട്ടടുത്ത മൂന്നു വർഷം ജൂൺ 19നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നത്. എന്നാൽ, 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു.
രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തിെൻറ ശിൽപി എന്നറിയപ്പെടുന്ന, രാജ്യത്തിെൻറ 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിെൻറ സ്ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25െൻറ സ്മരണയിൽ ആ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിക്കുകയായിരുന്നു.
പിന്നീട് അതിന് തൊട്ടടുത്ത ദിവസം തന്നെ ഇറാഖി അധിനിവേശത്തിൽനിന്ന് മുക്തി നേടിയ വിമോചന ദിനവും എത്തിയതോടെ ഫെബ്രുവരി 25, 26 തീയതികൾ ദേശീയ ആഘോഷ ദിനങ്ങളായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.