11 കോവിഡ് മരണം കൂടി; പുതിയ കേസുകളും റെക്കോഡ് നിലയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ കോവിഡ് കേസുകളും കോവിഡ് മരണവും കൂടിയ നിലയിൽ തന്നെ. പ്രതിസന്ധി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കേസ് നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 1962 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
1604 പേർ രോഗമുക്തരായി. ഇതുവരെ രാജ്യത്ത് 3,42,929 പേർക്കാണ് വൈറസ് ബാധിച്ചത്. 3,22,987 പേർ രോഗമുക്തി നേടി. 11 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1888 ആയി. 13,869 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്.
14.15 ശതമാനമാണ് രോഗസ്ഥിരീകരണം. 18,144 പേർ ചികിത്സയിൽ കഴിയുന്നു. ഇതിൽ 238 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ലോക്ഡൗണും കർഫ്യൂവും പ്രഖ്യാപിച്ച നാളുകളേക്കാൾ അധികമാണ് പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും.
തൊഴിൽ, സാമ്പത്തിക മേഖലക്ക് ഇനിയൊരു ലോക്ഡൗൺ താങ്ങാൻ കഴിയില്ലെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് അധികൃതർ കടുത്ത നടപടികളിലേക്ക് നീങ്ങാത്തത്.ജനങ്ങൾ ജാഗ്രത ശക്തമാക്കേണ്ടതിെൻറ ആവശ്യകത വെളിപ്പെടുത്തുന്നതാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.