1585 പേർക്ക് കോവിഡ്; 1857 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 1585 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,69,227 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1857 പേർ രോഗമുക്തി നേടി. ഇതുവരെ 3,48,850 പേരാണ് രോഗമുക്തരായത്. പത്തുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2059 ആയി. 18318 പേരാണ് ചികിത്സയിലുള്ളത്.
307 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. 14,439 പേർക്കാണ് പരിശോധന നടത്തിയത്.10.98 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.
കുറേ ദിവസങ്ങൾക്കുശേഷം പുതിയ കേസുകളേക്കാൾ അധികം രോഗമുക്തരുണ്ടായതും രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞതും ആശ്വാസമാണ്. അതേസമയം, പത്ത് മരണം റിപ്പോർട്ട് ചെയ്തതും തീവ്രപരിചരണ വിഭാഗത്തിൽ ആളുകൂടിയതും ആശങ്കക്കിടയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.