1490 പേർക്ക് കോവിഡ്; 1626 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 1490 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,75,594 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1626 പേർ രോഗമുക്തരായതോടെ ആകെ രോഗമുക്തർ 3,55,562 ആയി. 17 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 2117ലെത്തി.
ബാക്കി 17,915 പേരാണ് ചികിത്സയിലുള്ളത്. 321 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ അഞ്ചുപേർ കുറഞ്ഞു.12,501 പേർക്കാണ് പരിശോധന നടത്തിയത്. 11.92 ശതമാനമാണ് രോഗസ്ഥിരീകരണം. 17 മരണം റിപ്പോർട്ട് ചെയ്തത് നിരാശക്ക് വഴിവെച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ അഞ്ചുപേർ കുറഞ്ഞതും പുതിയ കേസുകളെക്കാൾ അധികം രോഗമുക്തിയുണ്ടായതും ആശ്വാസമായി.
ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 18000ത്തിൽനിന്ന് താഴേക്ക് വന്നു.രാജ്യത്തെ സർക്കാർ ആശുപത്രികളിലെ െഎ.സി.യു വാർഡുകളുടെ 45 ശതമാനത്തോളം നിറഞ്ഞിരിക്കുകയാണ്.ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
തൊഴിൽ, ജീവിതം എന്നിവക്ക് ഉണ്ടാകുന്ന ആഘാതം കണക്കിലെടുത്താണ് കേസുകൾ ഉയർന്നുനിന്നിട്ടും ലോക്ഡൗൺ പോലെയുള്ള നടപടികളിലേക്ക് കടക്കാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.