ക്രസന്റ് സെന്റർ കുവൈത്ത് ഇൻവെസ്റ്റേഴ്സ് മീറ്റും ലോഗോ പ്രകാശനവും
text_fieldsക്രസന്റ് സെന്റർ കുവൈത്ത് ഇൻവെസ്റ്റേഴ്സ് മീറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ക്രസന്റ് സെന്റർ കുവൈത്ത് ഇൻവെസ്റ്റേഴ്സ് മീറ്റും ലോഗോ പ്രകാശനവും ദജീജ് മെട്രോ മെഡിക്കൽ ഗ്രൂപ് കോർപറേറ്റ് ഓഫിസ് ഹാളിൽ നടന്നു. പ്രസിഡന്റ് ശരീഫ് ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്ക് നാട്ടിൽ നിക്ഷേപത്തിനുള്ള അവസരമൊരുക്കുന്നത്തിന് ക്രസന്റ് സെന്ററിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന ‘സിഗ് മാക് ഫ്യൂച്ചർ-എൽ.എൽ.പി’ കമ്പനിയുടെ ലോഗോ രക്ഷാധികാരി മുസ്തഫ കാരി പ്രകാശനം ചെയ്തു. കമ്പനിയുടെ പ്രഥമ നിക്ഷേപ പദ്ധതിയെ കുറിച്ച് ക്രസന്റ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ചെയർമാൻ കോയ വളപ്പിൽ അവതരിപ്പിച്ചു. പദ്ധതിയുടെ വിഡിയോ പ്രസന്റേഷനും നടന്നു. കെ.ഐ.ജി പ്രസിഡന്റ് ശരീഫ് പി.ടി, കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പുതിയ കമ്പനിയുമായും നിക്ഷേപ പദ്ധതിയുമായും ബന്ധപ്പെട്ട് അംഗങ്ങളുമായി നടത്തിയ മുഖാമുഖത്തിന് ഡയറക്ടർ ബോർഡ് അംഗങ്ങളായ സലീം ഹാജി പാലോത്തിൽ, ഗഫൂർ അത്തോളി, മൻസൂർ കുന്നത്തേരി, ഇല്യാസ് പാഴൂർ എന്നിവർ നേതൃത്വം നൽകി. ഭാരവാഹികളായ വി.എ. ഷഫീഖ്, ഷാജഹാൻ പാലാറ, മൊയ്തീൻ പൂങ്ങാടൻ, നൗഷാദ് കക്കറയിൽ, ഫൈസൽ കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി. മതകാര്യ വിങ് കൺവീനർ ഹാരിസ് തയ്യിൽ ഖിറാഅത്ത് നടത്തി. ക്രസന്റ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രഷറർ ഇല്യാസ് ബാഹസ്സൻ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.