ക്രസന്റ് സെന്റർ കുവൈത്ത് ഇഫ്താർ സംഗമം
text_fieldsകുവൈത്ത് സിറ്റി: ക്രസന്റ് സെന്റർ കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫർവാനിയ നൗഷാദ് ഷെഫ് റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടി രക്ഷാധികാരി നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരീഫ് ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. മെഡക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മുഹമ്മദലി വി.പി മുഖ്യാതിഥിയായിരുന്നു. മതകാര്യ വിങ് കൺവീനർ ഹാരിസ് തയ്യിൽ നസീഹത്ത് പ്രഭാഷണം നടത്തി.
ക്രസന്റ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് (സി.എഫ്.ഐ) ചെയർമാൻ കോയ വളപ്പിൽ നിക്ഷേപ പദ്ധതികളെ കുറിച്ച് സംസാരിച്ചു. രക്ഷാധികാരി മുസ്തഫ കാരി ആശംസകൾ നേർന്നു. ക്രസന്റ് ഡയറക്ടർ ബോർഡ് അംഗങ്ങളായ സലീം ഹാജി പാലോത്തിൽ, ഷാഹുൽ ബേപ്പൂർ, ഗഫൂർ അത്തോളി, മൻസൂർ കുന്നത്തേരി, ഷാജഹാൻ പാലാറ, അഷ്റഫ് മണക്കടവൻ, മൊയ്തീൻ പൂങ്ങാടൻ നൗഷാദ് കാക്കറിയൽ, ഇല്യാസ് പാഴൂർ, ഫൈസൽ ആമിന മൻസിൽ എന്നിവർ നേതൃത്വം നൽകി. നൗഷാദ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഷഫീഖ് വി.എ സ്വാഗതവും ട്രഷറർ ഇല്യാസ് ബഹസൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.