ക്രിക്കറ്റ് പ്രേമികൾ ബി.ഡി.കെയോടൊപ്പം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രഡേറ്റേഴ്സ് ഇലവൻ ക്രിക്കറ്റ് ക്ലബും ബി.ഡി.കെ കുവൈത്ത് ചാപ്റ്ററും അമേരിക്കൻ സൊസൈറ്റി ഒാഫ് സേഫ്റ്റി പ്രഫഷൽസ് കുവൈത്ത് ചാപ്റ്ററും സംയുക്തമായി കുവൈത്തിലെ ക്രിക്കറ്റ് പ്രേമികളെ പങ്കെടുപ്പിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
ലോക രക്തദാന ദിനാചരണ ഭാഗമായും ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാര്‍ഷികത്തോടനുബന്ധിച്ചും കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കിടെ മരണമടഞ്ഞ ബി.ഡി.കെ യു.എ.ഇ കോഓഡിനേറ്റർ നിതിൻ ചന്ദ്രെൻറ സ്മരണാർഥമായുമാണ് സെൻട്രൽ ബ്ലഡ് ബാങ്കിെൻറയും ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെ അദാൻ ബ്ലഡ് ബാങ്കിൽ ക്യാമ്പ് നടത്തിയത്.65ൽ അധികം പേർ രക്തം നൽകി. ബി.ഡി.കെ കുവൈത്ത് രക്ഷാധികാരി മനോജ് മാവേലിക്കര ഉദ്ഘാടനം ചെയ്തു.
പ്രഡേറ്റേഴ്സ് ഇലവൻ ടീം ക്യാപ്റ്റൻ റോണി ജോസഫ് അധ്യക്ഷതവഹിച്ചു. ബി.ഡി.കെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം നിമിഷ് കാവാലം സംസാരിച്ചു.പ്രഡേറ്റേഴ്സ് ടീമിനുള്ള പ്രശംസാ ഫലകം ബി.ഡി.കെ അഡ്വൈസറി ബോർഡ് അംഗം രാജൻ തോട്ടത്തിലും അമേരിക്കൻ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രഫഷനൽസിനുള്ള പ്രശംസ ഫലകം ക്യാപ്റ്റൻ റോണി ജോസഫും കൈമാറി. ജിതിൻ ജോസ് സ്വാഗതവും സഫ്ദർ അലി ഖാൻ നന്ദിയും പറഞ്ഞു. ബിജി മുരളി പരിപാടികൾ നിയന്ത്രിച്ചു.
പി.സി. മുനീർ, ദീപു ചന്ദ്രൻ, നളിനാക്ഷൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശ്രീകുമാർ, സന്തോഷ്, വിനോദ്, സ്റ്റീഫൻ, സായി, റിനോഷ്, ശരത് (പ്രഡേറ്റേഴ്സ് ഇലവൻ), ബൽവന്ദ് സിങ് (എ.എസ്.എസ്.പി), ലിനി ജയൻ, ശരത് കാട്ടൂർ, സുരേന്ദ്ര മോഹൻ, തോമസ് അടൂർ, ജയ് കൃഷ്ണൻ, ജോളി, മാർട്ടിൻ, രതീഷ്, ബീന മുരുകൻ, ജോബി ബേബി (ബി.ഡി.കെ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.