Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2023 5:23 AM GMT Updated On
date_range 9 March 2023 5:23 AM GMTപ്ലാസ്റ്റിക് സർജന്മാരായി ആൾമാറാട്ടം; രണ്ടു പ്രവാസി വനിതകൾക്ക് തടവുശിക്ഷ
text_fieldsbookmark_border
കുവൈത്ത് സിറ്റി: പ്ലാസ്റ്റിക് സർജനായി ആൾമാറാട്ടം നടത്തി സൗന്ദര്യവർധക ശസ്ത്രക്രിയ നടത്തിയ രണ്ടു പ്രവാസികളെ പിടികൂടിയതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇരുവർക്കും ഏഴുവർഷം തടവുശിക്ഷ വിധിച്ചു.
ഹവല്ലിയിലെ മെഡിക്കൽ സെന്ററിലാണ് സംഭവം. ഡോക്ടർമാരായി ആൾമാറാട്ടം നടത്തിയ ഇവർ രോഗികളിൽ കുത്തിവെപ്പും സൗന്ദര്യവർധക ശസ്ത്രക്രിയയും നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പ്രതികളിൽ ഒരാൾ അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരിയും മറ്റൊരാൾ നഴ്സുമായിരുന്നു. ബ്യൂട്ടി ക്ലിനിക് വാടകക്കെടുത്തായിരുന്നു വ്യാജ ചികിത്സ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story