വാക്സിൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറില്ലാത്തത് പ്രതിസന്ധിയാകുന്നു
text_fieldsകുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് നാട്ടിൽ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തി കോവിഷീല്‍ഡ് വാക്സിന് നൽകുന്നുണ്ടെങ്കിലും വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വാക്സിെൻറ ബാച്ച് നമ്പറും തീയതിയും ഇല്ലാത്തത് തിരിച്ചടിയാകുന്നു. ഇക്കാരണംകൊണ്ട് ഇന്ത്യയിൽ വാക്സിൻ എടുത്തവർക്ക് കുവൈത്ത് ആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ സംവിധാനംവഴി രജിസ്ട്രേഷൻ നടത്താൻ കഴിയുന്നില്ല. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുേമ്പാൾ ഒാരോ ഡോസ് വാക്സിനും സ്വീകരിച്ച തീയതിയും ബാച്ച് നമ്പറും ചോദിക്കുന്നുണ്ട്.
നിലവില്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്കും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കുന്നില്ല.രണ്ട് വാക്സിനും സ്വീകരിച്ചശേഷമാണ് സംസ്ഥാനത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇപ്പോൾ കുവൈത്ത് വിദേശികൾക്ക് പ്രവേശനവിലക്ക് നിലനിൽക്കുന്നുണ്ട്.
വിലക്ക് നീക്കി പ്രവേശനം അനുവദിക്കുേമ്പാൾ പ്രതിരോധ കുത്തിവെപ്പ് മാനദണ്ഡമാകാനാണ് സാധ്യത. https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ലിങ്ക് വഴിയാണ് വിദേശത്ത് വാക്സിൻ സ്വീകരിച്ച കുവൈത്തികളുടെയും പ്രവാസികളുടെയും രജിസ്ട്രേഷൻ നടത്തുന്നത്.സിവിൽ െഎഡി, ഇ- മെയിൽ വിലാസം എന്നിവ അടിച്ചുകൊടുത്താൽ മെയിലിലേക്ക് വൺ ടൈം വെരിഫിക്കേഷൻ കോഡ് അയച്ചുതരും.
ഇത് വെരിഫിക്കേഷൻ പേജിൽ പൂരിപ്പിക്കുക. തുടർന്ന് വ്യക്തിഗത വിവരങ്ങളും വാക്സിനേഷൻ വിവരങ്ങളും നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. വാക്സിനേഷൻ സർട്ടിഫിക്കറ്റിെൻറ പി.ഡി.എഫ് 500 കെ.ബിയിൽ കൂടാത്ത സൈസിൽ അപ്ലോഡ് ചെയ്യണം.
മൂന്ന് പ്രവൃത്തിദിവസത്തിനകം പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് പരിശോധിച്ച് അപ്രൂവൽ നൽകും. അംഗീകാരം ലഭിച്ചാൽ ഇമ്യൂൺ ആപ്ലിക്കേഷനിൽ വാക്സിനേഷൻ വിവരങ്ങൾ ലഭിക്കും. ഇമ്യൂൺ ആപ്ലിക്കേഷൻ ആപ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്. ഇമ്യൂൺ ആപ് വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് കുവൈത്തിലേക്ക് വരുേമ്പാൾ കുത്തിവെപ്പ് എടുത്തവർക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.