വിദേശികളെ കുറക്കുന്നത് ദോഷം ചെയ്യുമെന്ന് വിമർശനം
text_fieldsകുവൈത്ത് സിറ്റി: ജനസംഖ്യാ സന്തുലനം സാധ്യമാക്കുന്നതിെൻറ ഭാഗമായി കുവൈത്തിൽനിന്ന് വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുന്നത് സാമ്പത്തിക വ്യവസ്ഥക്ക് ദോഷം ചെയ്യുമെന്ന് വിമർശനം. റിയൽ എസ്റ്റേറ്റ് മുതൽ റീെട്ടയിൽ ബിസിനസ് വരെ സാമ്പത്തിക മേഖലക്ക് ദോഷം ചെയ്യുന്ന നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിദേശികളിൽ നല്ലൊരു ശതമാനം നാട്ടിൽ പോയതും ആളുകൾ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുന്നതും വ്യാപാര മേഖലയിൽ ക്ഷീണത്തിന് കാരണമായിട്ടുണ്ട്. വിമാന സർവിസ് വൈകാതെ സാധാരണ നിലയിലാവുമെന്നും ആളുകളെത്തുന്നതോടെ വിപണി ഉണരുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.എന്നാൽ, ജനസംഖ്യാ സന്തുലനം സാധ്യമാക്കാനായി വിദേശികളെ വൻതോതിൽ ഒഴിവാക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ വന്നാൽ ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ചർച്ചക്കെടുക്കും.
കുവൈത്തിലെ വിദേശി ജനസംഖ്യ കുറക്കാനുള്ള നടപടികൾക്ക് കുവൈത്ത് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. എളുപ്പമല്ലെങ്കിലും ജനസംഖ്യാ സന്തുലനം സാധ്യമാക്കണമെന്ന ദൃഢനിശ്ചയവുമായാണ് അധികൃതർ മുന്നോട്ടുപോവുന്നത്. ഇത് നടപ്പാവുേമ്പാൾ നിലവിലെ പ്രശ്നം രൂക്ഷമാവാനും ഇടയുണ്ട്. ജനങ്ങൾ കുറയുേമ്പാൾ ഉൽപന്നങ്ങളുടെ ഡിമാൻഡ് കുറയുമെന്ന സാമ്പത്തികതത്ത്വം പരിഗണിക്കണമെന്നും വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുന്നത് കുവൈത്ത് സാമ്പത്തിക വ്യവസ്ഥക്ക് ഗുണം ചെയ്യില്ലെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.