Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് എ​യ​ർ​പോ​ർ​ട്ടി​ൽ തി​ര​ക്കേ​റു​ന്നു

text_fields
bookmark_border
kuwait international airport
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ര​ക്കേ​റു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 174 വി​മാ​ന​ങ്ങ​ളാ​ണ് കു​വൈ​ത്തി​ലെ​ത്തി​യ​ത്.

വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്കു ശേ​ഷം സ്കൂ​ളു​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽത്തിര​ക്കേ​റാ​ന്‍ പ്ര​ധാ​ന കാ​ര​ണം. അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യ കു​ടും​ബ​ങ്ങ​ൾ മ​ട​ങ്ങി എ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​തി​നൊ​പ്പം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് പോ​യ​വ​രും തി​രി​ച്ചെ​ത്തു​ന്നു​ണ്ട്. ഈ​ജി​പ്തി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ളെ​ത്തി​യ​ത്. ഇ​വി​ടെ നി​ന്ന് 20 വി​മാ​ന​ങ്ങ​ൾ എ​ത്തി. 19 വി​മാ​ന​ങ്ങ​ൾ സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്നും 16 വി​മാ​ന​ങ്ങ​ൾ ദു​ബൈ​യി​ൽ​നി​ന്നും 11 വി​മാ​ന​ങ്ങ​ൾ തു​ർ​ക്കി​യ​യി​ൽ നി​ന്നും കു​വൈ​ത്തി​ലെ​ത്തി.

ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ട​യി​ൽ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ളം ഏ​ക​ദേ​ശം 4.2 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തി​നി​ടെ യാ​ത്ര​ക്കാ​ർ വ​ർ​ധി​ച്ച​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധ​ന​വും പ​ല വി​മാ​ന​ക്ക​മ്പ​നി​ക​ളും ന​ട​പ്പാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait International AirportKuwait News
News Summary - Crowd at Kuwait Airport
Next Story