അധിക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടും തിരക്ക്
text_fieldsകുവൈത്ത് സിറ്റി: പെരുന്നാൾ അവധിയോടനുബന്ധിച്ച് 76 അധിക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടും തിരക്കും വിമാന ടിക്കറ്റ് വില വർധനയും തുടരുന്നു. 70 മുതൽ 150 ശതമാനം വരെ ടിക്കറ്റ് നിരക്ക് ഉയർന്നു.
അവധി ആഘോഷത്തിന് വിദേശത്ത് പോകുന്ന കുവൈത്തികളും ഹ്രസ്വകാല അവധിക്ക് നാട്ടിൽ പോകുന്ന പ്രവാസികളുമാണ് വിമാനത്താവളത്തിൽ തിരക്ക് വർധിക്കാൻ കാരണം.
യു.കെ, യു.എ.ഇ, തുർക്കി, ഈജിപ്ത്, അസർബൈജാൻ, ഫ്രാൻസ്, ജർമനി, ഒമാൻ, ഗ്രീസ് എന്നിവയാണ് കുവൈത്തികൾ കൂടുതലായി പോകുന്ന സ്ഥലങ്ങൾ. ഏപ്രിൽ 28നും മേയ് ഏഴിനും ഇടക്ക് മൂന്നര ലക്ഷത്തിലേറെ ആളുകളാണ് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളത്തിൽ തിരക്ക് അനുഭവപ്പെട്ടു.
2,800 വിമാനങ്ങളാണ് അവധി ദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. യാത്രക്കാരുടെ ബാഹുല്യം മുന്നിൽ കണ്ട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 42 അന്താരാഷ്ട്ര കാരിയറുകളാണ് കുവൈത്ത് വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തുന്നത്. മിക്ക വിമാന കമ്പനികളും അധിക സർവിസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. സിവില്‍ സര്‍വിസ് കമീഷൻ ചെറിയ പെരുന്നാളിന് തുടർച്ചയായ ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെയാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.