ക്രൗൺ പ്രിൻസ് ഷൂട്ടിങ് ചാമ്പ്യൻഷിപ് നാളെ മുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ പേരിലുള്ള ക്രൗൺ പ്രിൻസ് ഷൂട്ടിങ് ചാമ്പ്യൻഷിപ് നവംബർ നാലുമുതൽ ആറുവരെ നടക്കും. കുവൈത്ത് ഷൂട്ടിങ് സ്പോർട്ട് ക്ലബ് ജഹ്റ ബ്രാഞ്ചിൽ ടൂർണമെൻറിനുള്ള ഒരുക്കം ആരംഭിച്ചു.
കുവൈത്തി ഷൂട്ടിങ് ക്ലബ്, നാഷനൽ ഗാർഡ്, മിലിട്ടറി സ്പോർട്സ് ഫെഡറേഷൻ, പൊലീസ് സ്പോർട്സ് യൂനിയൻ എന്നിവിടങ്ങളിൽനിന്നുള്ള ഷൂട്ടർമാരാണ് പെങ്കടുക്കുന്നത്.
ക്രൗൺ പ്രിൻസ് ഷൂട്ടിങ് ചാമ്പ്യൻഷിപ് രാജ്യത്തെ പ്രധാന പ്രതിവർഷ കായികപരിപാടികളിലൊന്നാണ്.
ഒളിമ്പിക് സ്കീറ്റ്, ട്രാപ്പ്, പത്ത് മീറ്റർ എയർ റൈഫിൾ, പിസ്റ്റൾ, 50 മീറ്റർ റൈഫിൾ, പിസ്റ്റൾ, ഒളിമ്പിക് ആർച്ചറി തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. അന്താരാഷ്ട്ര ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് ഒരുങ്ങുന്ന താരങ്ങൾക്ക് തയാറെടുപ്പിന് മികച്ച അവസരമാണ് ക്രൗൺ പ്രിൻസ് ചാമ്പ്യൻഷിപ്. ടൂർണമെൻറ് സ്പോൺസർ ചെയ്യുന്ന കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കുവൈത്ത് ഷൂട്ടിങ് സ്പോർട് ക്ലബ് അധികൃതർ, കായികമന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി തുടങ്ങിയവർക്ക് കുവൈത്ത് ആൻഡ് അറബ് ഷൂട്ടിങ് ഫെഡറേഷൻസ് സെക്രട്ടറി ജനറൽ ഉബൈദ് മനാഹി അൽ ഉസൈമി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.