മെട്രോ ഫർവാനിയയിൽ ഇനി സി.ടി സ്കാൻ പരിശോധനയും; ഉദ്ഘാടനം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യ രംഗത്ത് നിരവധി വർഷങ്ങളുടെ പ്രവർത്തനപാരമ്പര്യമുള്ള മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫർവാനിയ ശാഖയിൽ ഇനി നവീന സൗകര്യങ്ങളുള്ള സി.ടി സ്കാൻ സൗകര്യവും. വ്യാഴാഴ്ച രാവിലെ 11ന് സി.ടി സ്കാൻ ഉദ്ഘാടനം നടത്തുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
കുവൈത്തിൽ ആദ്യമായാണ് ഇന്ത്യൻ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ ഗ്രൂപ്പിന് സി.ടി സ്കാൻ, എം.ആർ.ഐ സ്കാൻ മുതലായ അത്യാധുനിക ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ പറഞ്ഞു.
സാമൂഹിക ഉത്തരവാദിത്തത്തിന്റെയും പ്രതിബദ്ധതയുടെയും ഭാഗമായാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സി.ടി, എം.ആർ.ഐ സേവനങ്ങളുടെ കൃത്യതയാർന്ന റിപ്പോർട്ട് നൽകുന്നതിനായി പ്രഗല്ഭയും അനേക വർഷങ്ങളുടെ പ്രാവീണ്യവുമുള്ള കുവൈത്ത് സ്വദേശിനി റേഡിയോളജിസ്റ്റ് ഡോ. നവാൽ മൂസവിയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.
ലാബ്, ഫാർമസി എന്നിവയോടൊപ്പം എല്ലാ സ്പെഷാലിറ്റികളും ഇവിടെ ലഭ്യമാണെന്നും സേവനങ്ങൾക്ക് 24/7 ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യമായി സി.ടി. സ്കാന്‍ പരിശോധനക്കെത്തുന്ന മൂന്ന് പേര്‍ക്ക് പ്രത്യേക സമ്മാനങ്ങളും പിന്നീടെത്തുന്ന 10 പേര്‍ക്ക് സ്പെഷ്യല്‍ ഗിഫ്റ്റ് വൗച്ചറും നല്‍കുമെന്ന് മെട്രോ മാനേജ്മെന്റ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.