Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമെ​ട്രോ...

മെ​ട്രോ ഫ​ര്‍വാ​നി​യ​യി​ല്‍ സി.​ടി സ്‌​കാ​ന്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

text_fields
bookmark_border
മെ​ട്രോ ഫ​ര്‍വാ​നി​യ​യി​ല്‍ സി.​ടി സ്‌​കാ​ന്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു
cancel
camera_alt

മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്റെ ഫ​ര്‍വാ​നി​യ ശാ​ഖ​യി​ല്‍ തു​ട​ങ്ങി​യ സി.​ടി സ്‌​കാ​ന്‍ ദേ​ശീ​യ അ​സം​ബ്ലി അം​ഗം സൗ​ദ് അ​ൽ ജ​ലാ​ൽ, ആ​രോ​ഗ്യ മ​ന്ത്രാ​ലം ത​ല​വ​ൻ ഡോ. ​ഗാ​സി അ​ൽ ദ​മാ​ഗ്, അ​ഗ്നി​ര​ക്ഷാ​സേ​ന വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ ഖാ​ലി​ദ് അ​ൽ ഹ​ജ്ജി, ഡോ. ​ഉ​ത​യ്ബി അ​ൽ ഷ​മ്മ​രി,

ഡോ. ​അ​ഹ്‌​മ​ദ്‌ അ​ൽ അ​ന​സി, മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്റെ ഫ​ര്‍വാ​നി​യ ശാ​ഖ​യി​ല്‍ ന​വീ​ന സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ സി.​ടി സ്‌​കാ​ന്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

ദേ​ശീ​യ അ​സം​ബ്ലി അം​ഗം സൗ​ദ് അ​ൽ ജ​ലാ​ൽ, ആ​രോ​ഗ്യ മ​ന്ത്രാ​ലം ത​ല​വ​ൻ ഡോ. ​ഗാ​സി അ​ൽ ദ​മാ​ഗ്, അ​ഗ്നി​ര​ക്ഷാ​സേ​ന വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ ഖാ​ലി​ദ് അ​ൽ ഹ​ജ്ജി, ഡോ. ​ഉ​ത​യ്ബി അ​ൽ ഷ​മ്മ​രി, ഡോ. ​അ​ഹ്‌​മ​ദ്‌ അ​ൽ അ​ന​സി, മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹിം കു​ട്ടി, ഡോ. ​ബി​ജി ബ​ഷീ​ർ എ​ന്നി​വ​ർ ഒ​രു​മി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്റെ പു​രോ​ഗ​തി​യി​ല്‍ പു​തി​യ വ​ഴി തു​റ​ക്കു​ക​യാ​ണ് ഇ​തു​വ​ഴി​യെ​ന്ന് ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ മു​സ്ത​ഫ ഹം​സ പ​റ​ഞ്ഞു.

കു​വൈ​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ന്‍ മാ​നേ​ജ്മെ​ന്റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന് കീ​ഴി​ല്‍ സി.​ടി. സ്‌​കാ​ന്‍, എം.​ആ​ര്‍.​ഐ സ്‌​കാ​ന്‍ മു​ത​ലാ​യ അ​ത്യാ​ധു​നി​ക ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത്. സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്റെ​യും പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും ഭാ​ഗ​മാ​യാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി.​ടി. സ്‌​കാ​ന്‍, എം.​ആ​ര്‍.​ഐ സ്‌​കാ​ന്‍ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളു​ടെ കൃ​ത്യ​ത​യാ​ര്‍ന്ന റി​പ്പോ​ര്‍ട്ട് ന​ല്‍കു​ന്ന​തി​നാ​യി ഈ ​മേ​ഖ​ല​യി​ല്‍ പ്ര​ഗ​ല്ഭ​യും നിരവധി വ​ര്‍ഷ​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള കു​വൈ​ത്ത് സ്വ​ദേ​ശി​നി​കൂ​ടി​യാ​യ റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​ന​വാ​ല്‍ അ​ല്‍ മൂ​സ​വി​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഉ​ദ്ഘാ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി മൂ​ന്നു മാ​സ​ത്തേ​ക്ക് സി.​ടി സ്‌​കാ​ന്‍ ചെ​യ്യു​ന്ന​തി​ന് 50 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട് ല​ഭി​ക്കു​മെ​ന്നും മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

ആ​ദ്യ​മാ​യി സി.​ടി സ്‌​കാ​ന്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​വ​ര്‍ക്ക് മെ​ട്രോ​യു​ടെ സ്‌​പെ​ഷ​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ കൈ​മാ​റി.

ഫ​ഹാ​ഹീ​ലി​ലെ മെ​ട്രോ​യു​ടെ അ​ടു​ത്ത ശാ​ഖ​യും സാ​ല്‍മി​യ സൂ​പ്പ​ര്‍ മെ​ട്രോ​യി​ലെ ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​റും ഉ​ട​ൻ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്നും മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CT scan examinationMetro Farwaniya
News Summary - CT scan examination started in Metro Farwaniya
Next Story