വർണാഭമായി ക്നാനായ കൾചറൽ അസോസിയേഷൻ ഓണാഘോഷം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കൾചറൽ അസോസിയേഷന്റെ (കെ.കെ.സി.എ) ഓണാഘോഷം 'തനിമയിൽ ഓരോണം 2022'എന്ന പേരിൽ വർണാഭമായി ആഘോഷിച്ചു. കേരളത്തനിമ നിറഞ്ഞ ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. ചെണ്ട മേളവും പുലികളിയും മാവേലിയും ഘോഷയാത്രയിൽ അണിനിരന്നു. കുവൈത്തിലെ വിവിധ യൂനിറ്റുകളിൽനിന്നുള്ള അംഗങ്ങൾ പങ്കെടുത്തു. കലാസന്ധ്യയിൽ നൃത്തസംഗീത പ്രകടനങ്ങൾ, പ്രമുഖ ഗായകരുടെ സംഗീത വിരുന്ന് എന്നിവ നടന്നു.
തോമസ് ചാഴിക്കാടൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.കെ.സി.എ പ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു മുരിക്കനാൽ പ്രായിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. പ്രകാശ് തോമസ്, കെ.കെ.സി.എ പോഷക സംഘടന ഭാരവാഹികകളായ ഷൈനി ജോസഫ്, ഷാലു ഷാജി, ഡൈസ് ജോസ് എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി ബിജോ മൽപാങ്കൽ സ്വാഗതം പറഞ്ഞു.
ഓണാഘോഷത്തിന്റെ മുന്നോടിയായി സംഘടപ്പിച്ച ഇന്റർനാഷനൽ ഓൺലൈൻ ഡാൻസ് റീൽസ് മത്സരം, ഘോഷയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച മാവേലി മത്സരം എന്നിവയുടെ വിജയികൾക്ക് ചടങ്ങിൽ സമ്മാനം വിതരണം ചെയ്തു.
സുവനീർ പ്രകാശനവും നടന്നു. പരിപാടിയുടെ പ്രധാന സ്പോൺസർ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ കെ.കെ.സി.എ അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു.
കെ.കെ.സി.എ ട്രഷറർ ജോസ്കുട്ടി പുത്തൻതറ നന്ദി പറഞ്ഞു. ജോസ്മോൻ ഫ്രാൻസിസ്, എലിസബത്ത് ഷാജി, അശ്വൽ ഷൈജു, സാനിയ ബൈജു എന്നിവർ പരിപാടിയുടെ അവതാരകരായി.
കെ.കെ.സി.എ വൈസ് പ്രസിഡന്റ് ബിനോ കദളിക്കാട്ട്, ജോ. സെക്രട്ടറി അനീഷ് എം. ജോസ്, ജോ. ട്രഷറർ വിനിൽ പെരുമാനൂർ, വിവിധ സബ് കമ്മിറ്റി കൺവീനർമാരായ ഡോണ തോമസ്, വിനോയ് കരിമ്പിൽ, സിജോ അബ്രാഹം, റെബിൻ ചാക്കോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.