രാജ്യത്തെ സാംസ്കാരിക നിലയങ്ങൾ നവീകരിക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സാംസ്കാരിക നിലയങ്ങൾ നവീകരിക്കാനും സൗകര്യങ്ങൾ വർധിപ്പിക്കാനും ബഹുമുഖ പദ്ധതികൾ നടപ്പാക്കാനും തീരുമാനം. നാഷനൽ കൗൺസിൽ ഓഫ് കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻ.സി.സി.എ.എൽ) പ്രവർത്തനങ്ങളും നവീകരണങ്ങളും ചർച്ച ചെയ്യാനായി ഇൻഫർമേഷൻ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയും എൻ.സി.സി.എ.എൽ ചെയർപേഴ്സനുമായ അബ്ദുറഹ്മാൻ അൽ മുതൈരി പ്രത്യേക യോഗം വിളിച്ചു.
കൗൺസിലിന്റെ വിവിധ ജോലികളും നവീകരണം ആവശ്യമായ കെട്ടിടങ്ങളും യോഗം പരിശോധിച്ചു. അൽ മുബാറക്കിയ സ്കൂൾ കുവൈത്തിലെ അധ്യാപന ചരിത്രം ചിത്രീകരിക്കുന്ന മ്യൂസിയമായി മാറ്റാനും വിവിധ സൈറ്റുകൾ, മ്യൂസിയങ്ങൾ, തിയറ്ററുകൾ എന്നിവ പരിപാലിക്കാനും നവീകരിക്കാനും പദ്ധതി തയാറാക്കി.
സബാഹ് അൽ അഹമ്മദ് കൾചറൽ സെന്റർ നവീകരിക്കുകയും മ്യൂസിയം, ഗാലറി, ലൈബ്രറി, കൺവെൻഷനുകൾക്കും കുട്ടികൾക്കുമുള്ള കേന്ദ്രങ്ങൾ, ഗ്രീൻ സ്പോട്ട്, ഔട്ട്ഡോർ തിയറ്റർ എന്നിവ സംയോജിപ്പിച്ച് വിപുലീകരിക്കുക എന്നതും ചർച്ച ചെയ്തു. അറേബ്യൻ ഗൾഫിലെ ആദ്യത്തെ ദേശീയ മ്യൂസിയമായ അബ്ദുല്ല മുബാറക് അൽ കബീർ പാലസ് (മിഷ്റഫ് പാലസ്), ശൈഖ് അബ്ദുല്ല അൽ ജാബിർ പാലസ് എന്നിവയുടെ കാര്യങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. പബ്ലിക് ലൈബ്രറികൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചും ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.