Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകർഫ്യൂ:...

കർഫ്യൂ: രാജ്യനിവാസികൾക്ക്​ നന്ദി അറിയിച്ച്​ മ​ന്ത്രാലയം

text_fields
bookmark_border
കർഫ്യൂ: രാജ്യനിവാസികൾക്ക്​ നന്ദി അറിയിച്ച്​ മ​ന്ത്രാലയം
cancel

കുവൈത്ത്​ സിറ്റി: ഭാഗിക കർഫ്യൂ പാലിക്കുന്നതിൽ പ്രതിബദ്ധത കാണിച്ച പൗരന്മാർക്കും പ്രവാസികൾക്കും നന്ദി അറിയിച്ച്​ കുവൈത്ത്​ ആഭ്യന്തരമന്ത്രാലയം. മാർച്ച്​ എട്ടുമുതൽക്കാണ്​ കുവൈത്തിൽ ഭാഗിക കർഫ്യൂ ആരംഭിച്ചത്​. പെരുന്നാൾ ദിനത്തിൽ പുലർച്ചെ ഒന്നുമുതൽ പിൻവലിച്ചു.

കർഫ്യൂ ഏർപ്പെടുത്തിയ മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിന് പൂർണമായി സഹകരിക്കുകയും രാജ്യത്തോട് പ്രതിബദ്ധത കാണിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കോവിഡ്​ ഭീതി ഒഴിഞ്ഞിട്ടില്ലെന്നും ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും അധികൃതർ ഉണർത്തി. രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്ന അസാധാരണ സാഹചര്യത്തിൽ നിസ്വാർഥസേവനം ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥരെയും മന്ത്രാലയം അഭിനന്ദിച്ചു.

അതേസമയം, കർഫ്യൂ അവസാനിപ്പിച്ചെങ്കിലും വ്യാപാര നിയന്ത്രണങ്ങൾ ഉണ്ടാകും. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെയാണ്​ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടത്​. റസ്​റ്റാറൻറുകൾ, കഫെകൾ, അറ്റകുറ്റപണി സേവനങ്ങൾ, ഫാർമസികൾ, ഫുഡ്​ മാർക്കറ്റിങ്​ ഒൗട്ട്​ലെറ്റുകൾ, പാരലൽ മാർക്കറ്റ്​, മെഡിക്കൽ ആൻഡ്​ സപ്ലൈസ്​ എന്നിവക്ക്​ വിലക്ക്​ ബാധകമല്ല. റസ്​റ്റാറൻറുകളും കഫെകളും ടേക്​ എവേ/ഡെലിവറി സേവനങ്ങൾ തുടരണം. സ്ഥാപനത്തിൽ ഇരുന്ന്​ കഴിക്കുന്ന രീതി മറ്റൊരറിയിപ്പുണ്ടാകുന്നത്​ വരെ പാടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Curfew
Next Story