കർഫ്യൂ ലംഘനം: അഞ്ചു വിദേശികൾ ഉൾപ്പെടെ 16 പേർ അറസ്റ്റിൽ
text_fieldsകുവൈത്തിൽ കർഫ്യൂ കാരണം ആളൊഴിഞ്ഞ റോഡ്
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ പ്രാബല്യത്തിലായ രണ്ടാം ദിവസം കർഫ്യൂ ലംഘിച്ചതിന് 16 പേർ അറസ്റ്റിലായി. 11 കുവൈത്തികളും അഞ്ചു വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ മൂന്നു പേർ, ഹവല്ലിയിൽ ഒരാൾ, ഫർവാനിയയിൽ രണ്ടു പേർ, ജഹ്റയിൽ നാലു പേർ, മുബാറക് അൽ കബീറിൽ ഒരാൾ, അഹ്മദി ഗവർണറേറ്റിൽ അഞ്ചുപേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.