കർഫ്യൂ ലംഘനം: 16 പേർകൂടി അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 16 പേർകൂടി അറസ്റ്റിലായി. 12 കുവൈത്തികളും നാലു വിദേശികളുമാണ് പിടിയിലായത്.കാപിറ്റൽ ഗവർണറേറ്റിൽ മൂന്നുപേർ, ഹവല്ലി ഗവർണറേറ്റിൽ അഞ്ചുപേർ, ഫർവാനിയ ഗവർണറേറ്റിൽ രണ്ടുപേർ, ജഹ്റ ഗവർണറേറ്റിൽ മൂന്നുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ രണ്ടുപേർ, അഹ്മദി ഗവർണറേറ്റിൽ ഒരാൾ എന്നിങ്ങനെയാണ് അറസ്റ്റിലായത്. ഹവല്ലി ഗവർണറേറ്റിൽ ആരും അറസ്റ്റിലായില്ല.
കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ. രാത്രി എട്ടുവരെ റെസിഡൻഷ്യൽ ഏരിയകളിൽ നടക്കാൻ പ്രത്യേകാനുമതി നൽകിയിട്ടുണ്ട്.
ഇന്നുമുതൽ കർഫ്യൂ സമയത്തിൽ മാറ്റം
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച മുതൽ കർഫ്യൂ സമയത്തിൽ മാറ്റം. രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെയാണ് പുതുക്കിയ സമയം. റെസിഡൻഷ്യൽ ഏരിയകളിൽ രാത്രി പത്തുവരെ നടക്കാൻ അനുമതിയുണ്ടാകും. സൈക്കിൾ ഉൾപ്പെടെ വാഹനങ്ങൾ കർഫ്യൂ സമയത്ത് ഉപയോഗിക്കാൻ പാടില്ല. സ്വന്തം റെസിഡൻഷ്യൽ ഏരിയക്ക് പുറത്തുപോകാനും പാടില്ല. സഹകരണ സംഘങ്ങളിൽ രാത്രി ഏഴിനും 12നും ഇടയിലുള്ള സമയത്തേക്ക് ഷോപ്പിങ് അപ്പോയൻറ്മെൻറ് നൽകും. ഇതുവരെയുള്ള പ്രഖ്യാപന പ്രകാരം ഏപ്രിൽ 22 വരെയാണ് കർഫ്യൂ പ്രാബല്യത്തിലുണ്ടാകുക. കർഫ്യൂ നിലനിൽക്കുമെങ്കിലും റമദാനിൽ റസ്റ്റാറൻറുകൾക്ക് രാത്രി ഏഴുമുതൽ പുലർച്ചെ മൂന്നുവരെ ഡെലിവറി സർവീസിന് പ്രത്യേക അനുമതി നൽകും. കോവിഡ് വ്യാപനതോത് വിലയിരുത്തി പിന്നീട് തുടരണമോ എന്ന് മന്ത്രിസഭ തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.