കർഫ്യൂ ലംഘനം: 31 പേർ കൂടി അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 31 പേർ കൂടി അറസ്റ്റിലായി. 19 കുവൈത്തികളും 12 വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ രണ്ടുപേർ, ഹവല്ലി ഗവർണറേറ്റിൽ രണ്ടുപേർ, ഫർവാനിയ ഗവർണറേറ്റിൽ 11 പേർ, ജഹ്റ ഗവർണറേറ്റിൽ എട്ടുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ രണ്ടുപേർ, അഹ്മദി ഗവർണറേറ്റിൽ ആറുപേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽ വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ. രാത്രി എട്ടുവരെ റെസിഡൻഷ്യൽ ഏരിയകളിൽ നടക്കാൻ പ്രത്യേകാനുമതി നൽകിയിട്ടുണ്ട്. ഏപ്രിൽ എട്ടുമുതൽ കർഫ്യൂ സമയത്തിലും നടക്കാൻ അനുമതി നൽകിയ സമയത്തിലും മാറ്റമുണ്ട്.
കോവിഡ്: 1235 കേസുകൾ കൂടി; 12 മരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച 1235 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 2,35,989 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ശനിയാഴ്ച 1264 പേർ ഉൾപ്പെടെ 2,20,521 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,129 പേരാണ് ചികിത്സയിലുള്ളത്. 239 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ രണ്ടുപേർ കുറഞ്ഞു. 12 പേർ കൂടി മരിച്ചു.ഇതുവരെ കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 1339 പേരാണ്. 8710 പേർക്ക് കൂടി കോവിഡ് പരിശോധന നടത്തി. ഇതുവരെ രാജ്യത്ത് 20,84,208 പേർക്ക് വൈറസ് പരിശോധന നടത്തി. ശനിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 14.18 ശതമാനം ആണ്.
ഭാഗിക കർഫ്യൂ നടപ്പാക്കിയിട്ടും കേസുകൾ കുറയാത്തത് ആശങ്കജനകമാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനവുണ്ട്. രോഗമുക്തരുടെ എണ്ണവും ഒപ്പത്തിനൊപ്പം വർധിക്കുന്നത് മാത്രമാണ് നേരിയ ആശ്വാസം.രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.