കർഫ്യൂ ലംഘനം: അവസാന ദിവസം ആരും പിടിയിലായില്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ചു മാസമായി നിലവിലുണ്ടായിരുന്ന കർഫ്യൂ അവസാനിച്ചു. അവസാന ദിവസം രാജ്യത്ത് ആരും കർഫ്യൂ ലംഘനത്തിന് പിടിയിലായില്ല.
മാർച്ച് 22നാണ് കുവൈത്തിൽ ഭാഗികമായി കർഫ്യൂ ആരംഭിച്ചത്. കോവിഡ് വ്യാപനം ഉയർന്നതോടെ ഇത് പിന്നീട് പൂർണ കർഫ്യൂ ആക്കി മാറ്റി. പിന്നീട് കോവിഡ് വ്യാപന തോത് കുറഞ്ഞതിെൻറ അടിസ്ഥാനത്തിൽ ക്രമേണ നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു.
ഇതിെൻറ ഭാഗമായി കർഫ്യൂ സമയം കുറച്ചുകൊണ്ടുവന്നിട്ടുണ്ട്. രാത്രി ഒമ്പത് മുതൽ പുലർച്ച മൂന്നുവരെ നിലവിലുണ്ടായിരുന്ന കർഫ്യൂ ഞായറാഴ്ച പുലർച്ച മൂന്നിന് അവസാനിച്ചു.
കർഫ്യൂവും വീട്ടുനിരീക്ഷണവും പാലിക്കുന്നതിൽ കണിശത പുലർത്തിയ സ്വദേശികളെയും വിദേശികളെയും കുവൈത്ത് ആഭ്യന്തര മന്ത്രാലയം നന്ദിയും അഭിനന്ദനവും അറിയിച്ചു.
കർഫ്യൂ അവസാനിപ്പിച്ചെങ്കിലും രാജ്യത്ത് കോവിഡ് ഭീഷണി ഒഴിവായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ പാലിച്ച് ഇൗ പ്രതിസന്ധികാലം മറികടക്കുന്നതിന് രാജ്യത്തോടൊപ്പം നിൽക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.