സൈബർ ആക്രമണം: വിദേശി അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: സൈബർ ആക്രമണശ്രമവുമായി ബന്ധപ്പെട്ട് വിദേശിയെ കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തു. ഗോൾഡ് ഡസ്റ്റ് എന്ന പേരിൽ വിവിധ അന്താരാഷ്ട്ര ഏജൻസികളുമായും രാജ്യങ്ങളുമായും സഹകരിച്ച് നടത്തിയ ഒാപറേഷനിലാണ് പ്രതി വലയിലായത്. ഹാക്കിങ് രംഗത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ശൃംഖലയുടെ ഭാഗമാണ് ഇയാൾ എന്ന് അധികൃതർ പറഞ്ഞു. ഇൻറർപോൾ നൽകിയ രഹസ്യവിവരം അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് 21കാരനായ വിദ്യാർഥി വലയിലായത്. പ്രതിയുടെ താമസസ്ഥലത്തുനിന്ന് നിരവധി കമ്പ്യൂട്ടറുകൾ കണ്ടെടുത്തു. വ്യാജ ഇ-മെയിൽ വിലാസങ്ങളിൽ ആശയവിനിമയം നടത്തിയതും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.