ഒരുവർഷത്തിനിടെ 5000 സൈബർ കുറ്റകൃത്യങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഒരുവർഷത്തിനിടെ 5000ത്തോളം സൈബർ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്. സൈബർ ക്രൈം അഡ്വൈസർ റഇൗൽ അൽ റൂമി പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെളിയിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഇവയിൽ ഭൂരിഭാഗവും കോടതിയിലെത്തിച്ചില്ല. രാജ്യത്ത് ഓൺലൈൻ കുറ്റകൃത്യങ്ങൾ കൂടുതലും വാട്ട്സ്ആപ് വഴിയുള്ളതാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കഴിഞ്ഞവർഷം 2856 സൈബർ കുറ്റകൃത്യങ്ങളാണ് വാട്ട്സ്ആപ് വഴി നടത്തിയതായി കണ്ടെത്തിയത്. ആകെ സൈബർ കുറ്റകൃത്യങ്ങളുടെ തോതിൽ 170 ശതമാനത്തിെൻറ വർധനയുണ്ടായതായി സൈബർ സെല്ലിെൻറ റിപ്പോർട്ടിൽ പറയുന്നു. തെറിവിളിയും മോശം സന്ദേശമയക്കലുമാണ് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിൽ അധികവും. ഇതിൽ തന്നെ വാട്ട്സ്ആപ് വഴിയുള്ള അപകീർത്തി സന്ദേശമാണ് കൂടുതലും.സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതി നൽകുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി.
സമൂഹ മാധ്യമങ്ങളുടെ ഉപയോഗം വ്യാപകമായതാണ് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. 2020 ആവുമ്പോഴേക്ക് നിയമം കർശനമാക്കി ഇത്തരം കുറ്റകൃത്യങ്ങളുടെ തോത് ഗണ്യമായി കുറക്കാൻ വകുപ്പിന് പദ്ധതിയുണ്ട്. രാജ്യത്ത് ഇലക്േട്രാണിക് മീഡിയകളും സാമൂഹിക മാധ്യമങ്ങളും ഉപയോഗപ്പെടുത്തി നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരുന്നതായ വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ 2016 ജനുവരി 12നാണ് ഇവിടെ സൈബർ നിയമം നിലവിൽ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.