ജാബിർ പാലത്തിൽ സൈക്കിൾ സവാരിയും നടത്തവും നിരോധിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബിർ കടൽപാലത്തിൽ സൈക്കിൾ സവാരിയും നടത്തവും നിരോധിച്ചു. ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഫൈസൽ നവാഫ് അൽ അഹ്മദ് അസ്സബാഹ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും നിരോധനം പാലിക്കാനും മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ വിഭാഗം എല്ലാവരോടും ആവശ്യപ്പെട്ടു. അടുത്തിടെ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തിയാണ് നടപടി. ലോകത്തിലെ നാലാമത്തെ വലിയ കടൽപാലമായ ശൈഖ് ജാബിർ പാലത്തിൽ ഇപ്പോൾ ഗതാഗതത്തിരക്ക് ഇല്ല.
ഇതുകൊണ്ടുതന്നെ അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ അപ്രതീക്ഷിതമായി സൈക്കിൾ യാത്രക്കാരെ ഇടിക്കാൻ സാധ്യത കൂടുതലാണ്. സൈക്കിൾ യാത്രികർക്ക് പ്രത്യേക ട്രാക്ക് നിർമിക്കുന്നത് പരിഗണനയിലുണ്ട്. എന്നാൽ, ഇത് ആലോചനാഘട്ടത്തിൽ മാത്രം എത്തിയിട്ടുള്ളൂ.
ഗസാലി അതിവേഗ പാതയിലെ സിഗ്നൽ പോയൻറിൽനിന്ന് ആരംഭിച്ച് ജമാൽ അബ്ദുന്നാസിർ റോഡിന് അനുബന്ധമായി സുബിയ്യ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റർ ആണ് നീളം. ദോഹ തുറമുഖ ദിശയിലേക്ക് പോകുന്ന കൈവഴിക്ക് 12.4 കിലോമീറ്റർ നീളമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.