ലിബിയയിലെ ചുഴലിക്കാറ്റ്; സഹായവുമായി രണ്ടാമത്തെ കുവൈത്ത് വിമാനം യാത്രതിരിച്ചു
text_fieldsകുവൈത്ത് സിറ്റി: ലിബിയയിലെ ചുഴലിക്കാറ്റ് ബാധിതരെ സഹായിക്കാൻ 41 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി രണ്ടാമത്തെ കുവൈത്ത് വിമാനം അബ്ദുല്ല അൽ മുബാറക് എയർ ബേസിൽനിന്ന് യാത്രതിരിച്ചു. അൽസലാം സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ വർക്സ്, ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷന്റെ സഹകരണത്തോടെയും സാമൂഹികകാര്യ മന്ത്രാലയങ്ങൾ, വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയുടെ ഏകോപനത്തിലും മേൽനോട്ടത്തിലുമാണ് ദുരിതാശ്വാസ സഹായം അയക്കുന്നത്.
ലിബിയൻ ജനതക്ക് അടിയന്തര സഹായമെത്തിക്കാൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നിർദേശം നൽകിയിരുന്നു. ലിബിയയിലെ കുവൈത്ത് അംബാസഡർ സിയാദ് ഫൈസൽ അൽ മഷാനും ലിബിയൻ വിദേശകാര്യ മന്ത്രാലയവും ചേർന്നാണ് ദുരിതാശ്വാസ സാമഗ്രികൾ ഏറ്റെടുക്കുന്നതിന്റെ ഏകോപനം നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.