കുവൈത്തിൽ കോവിഡ് കേസുകൾ ആയിരത്തിൽ താഴെയെത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ ആയിരത്തിൽ താഴെയെത്തി. വ്യാഴാഴ്ച 866 പേർക്ക് കൂടിയാണ് വൈറസ് സ്ഥിരീകരിച്ചത്. 1805 പേർ രോഗമുക്തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2534 ആയി.
13,355 ആണ് ആക്ടിവ് കോവിഡ് കേസുകൾ. 239 പേർ കോവിഡ് വാർഡുകളിലും 72 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു. രോഗ സ്ഥിരീകരണ നിരക്ക് ഗണ്യമായി കുറഞ്ഞു. 25,186 പേർക്ക് കൂടി പരിശോധന നടത്തിയപ്പോൾ 3.4 ശതമാനം പേർക്ക് മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയത്.
സൗദി (14571), ബഹ്റൈൻ (30,205), ഖത്തർ (4,922), യു.എ.ഇ (48,040), ഒമാൻ (12,580) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ. രോഗ്യവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.