പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോഡ് ഭേദിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന വൈദ്യുതി ഉപഭോഗത്തിൽ ശനിയാഴ്ച സർവകാല റെക്കോഡ്. 15200 മെഗാവാട്ട് വൈദ്യുതിയാണ് ഒറ്റ ദിവസം ഉപയോഗിച്ചത്. ജൂൺ ആറിന് രേഖപ്പെടുത്തിയ 15,070 മെഗാവാട്ട് ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഉപഭോഗം. ജലം, വൈദ്യുതി എന്നിവയുടെ ഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്ന് ജല, വൈദ്യുതി മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. കടുത്ത ചൂടാണ് ഉയർന്ന ഉപഭോഗത്തിന് കാരണം. വേനലിൽ ഉപയോഗം കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും പരിധി വിട്ട് വർധിക്കുന്നത് ആശങ്കക്ക് കാരണമാകുന്നു.
ഉയർന്ന അന്തരീക്ഷ താപനിലയിൽ എ.സി കൂടുതലായി ഉപയോഗിക്കുന്നതും ജലോപയോഗം വർധിച്ചതുമാണ് വൈദ്യുതി ഉപഭോഗം കൂടിയതിന് കാരണമായി കരുതുന്നത്. ഇൗ വർഷം 16000 മെഗാവാട്ട് വരെ ഉപഭോഗം വർധിക്കാമെന്നാണ് മന്ത്രാലയത്തിെൻറ വിലയിരുത്തൽ.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 15,677 മെഗാവാട്ട് കടക്കുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, വൈദ്യുതി മന്ത്രാലയം പ്രതിദിനം 18,470 മെഗാവാട്ട് ഉൽപാദിപ്പിക്കുന്നതിനാൽ ഇത്തവണയും പ്രതിസന്ധിയുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.