സ്കൂളിന് സമീപം അപകടകരമായ ഡ്രൈവിങ്; പ്രതി അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: ഫർവാനിയയിലെ സ്കൂളിന് സമീപം വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു.
സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഓൺലൈനിൽ വ്യാപകമായി പ്രചരിച്ച വിഡിയോ നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തെ പ്രേരിപ്പിക്കുകയായിരുന്നു.
അന്വേഷണത്തിനൊടുവിൽ ഒമരിയയിൽ നിന്ന് വാഹനം കണ്ടെത്തി. തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. അപകടകരവും നിരുത്തരവാദപരവുമായ ഡ്രൈവിങ് നടപടികളെ കർശനമായി നേരിടുമെന്ന് അധികൃതർ വ്യക്തമാക്കി.
ഗതാഗത നിയമങ്ങൾ ശക്തമായി നടപ്പാക്കുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. കഴിഞ്ഞ ദിവസം അബ്ബാസിയയിൽ അപകടരമായി ലോറി ഓടിച്ച ഡ്രൈവർക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.