ഡാറ്റ സുരക്ഷ ക്രമീകരണം: ലുലു ഹൈപ്പർമാർക്കറ്റിന് അന്താരാഷ്ട്ര അംഗീകാരം
text_fieldsകുവൈത്ത് സിറ്റി: റീട്ടെയിൽ വ്യവസായത്തിലെ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റിന് ഡാറ്റ സുരക്ഷ നടപടികൾക്ക് അന്താരാഷ്ട്ര അംഗീകാരം. പ്രമുഖ സൈബർ സുരക്ഷ കംപ്ലയൻസ് ആൻഡ് സർട്ടിഫിക്കേഷൻ അതോറിറ്റിയായ ക്രോസ്ബോ ലാബ്സാണ് ലുലു ഹൈപ്പർമാർക്കറ്റിന് പേമെന്റ് കാർഡ് ഇൻഡസ്ട്രി ഡാറ്റ സെക്യൂരിറ്റി സ്റ്റാൻഡേർഡ് (പി.സി.ഐ- ഡി.എസ്.എസ് വി4.0.1) കംപ്ലയൻസ് സർട്ടിഫിക്കറ്റ് നൽകിയത്.
ലുലു ഹൈപ്പർമാർക്കറ്റിന്റെ ആഗോള ഔട്ട്ലറ്റുകളുടെ ശൃംഖലയിലുടനീളം നടപ്പാക്കിയ ഡാറ്റ സുരക്ഷ നടപടികൾ കണക്കിലെടുത്താണ് അംഗീകാരം. കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ റീജനൽ ഓഫിസിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് കൈമാറി. ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റിലെയും ക്രോസ്ബോ ലാബിലെയും ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു. അമേരിക്കൻ എക്സ്പ്രസ്, മാസ്റ്റർകാർഡ്, വിസ, ഡിസ്കവർ, ജെ.സി.ബി, പി.സി.ഐ ഡി.എസ്.എസ് തുടങ്ങിയ പ്രമുഖ പേമെന്റ് ബ്രാൻഡുകൾ ചേർന്ന് രൂപവത്കരിച്ച ഒരു സ്വതന്ത്ര സ്ഥാപനമാണ് പി.സി.ഐ സെക്യൂരിറ്റി സ്റ്റാൻഡേർഡ് കൗൺസിൽ. ചില്ലറ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും സുരക്ഷിതമായ ബിസിനസ് അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ട് സുരക്ഷ പ്രശ്നങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും സർട്ടിഫിക്കേഷൻ ചട്ടക്കൂട് സജ്ജമാക്കുന്നു.
സർട്ടിഫിക്കേഷൻ ലഭിച്ചതിൽ ലുലു ഹൈപ്പർമാർക്കറ്റ് സന്തോഷം പ്രകടിപ്പിച്ചു. ഉപഭോക്താക്കളുടെ പേമെന്റ് ഇടപാടുകളും വ്യക്തിഗത ഡാറ്റയും സംരക്ഷിക്കുന്നതിൽ തങ്ങളുടെ കർശനമായ സുരക്ഷ നടപടികളുടെ തെളിവാണ് അംഗീകാരം.
വർധിച്ചുവരുന്ന സൈബർ സുരക്ഷ ഭീഷണികൾ ഉയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര നിലവാരവുമായി യോജിപ്പിച്ച് സുരക്ഷിതമായ ഡാറ്റ പരിരക്ഷണ സംവിധാനം നടപ്പിലാക്കുന്നത് പരമപ്രധാനമാണെന്നും ലുലു മാനേജ്മെന്റ് ചൂണ്ടിക്കാട്ടി. സർട്ടിഫിക്കേഷൻ ഹൈപ്പർമാർക്കറ്റിന്റെ പ്രതിരോധശേsഷി ശക്തിപ്പെടുത്തുകയും അതിന്റെ സാമ്പത്തിക സ്ഥിരതയും പ്രശസ്തിയും സംരക്ഷിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.