ഡേറ്റ സെക്യൂരിറ്റി: ലുലു ഹൈപ്പർ മാർക്കറ്റിന് പി.സി.െഎ.ഡി.എസ്.എസ് സർട്ടിഫിക്കേഷൻ
text_fieldsകുവൈത്ത് സിറ്റി: ശക്തമായ ഡേറ്റ സുരക്ഷസംവിധാനം ഒരുക്കിയതിന് ലുലു ഹൈപ്പർ മാർക്കറ്റിന് അന്താരാഷ്ട്ര അംഗീകാരം. പ്രമുഖ സൈബർ സെക്യൂരിറ്റി സർട്ടിഫിക്കേഷൻ സ്ഥാപനമായ ക്രോസ്ബൗ ലാബ് നൽകുന്ന 'പേമെൻറ് കാർഡ് ഇൻഡസ്ട്രി ഡേറ്റ സെക്യൂരിറ്റി സ്റ്റാൻഡേഡ്' (പി.സി.െഎ.ഡി.എസ്.എസ്) സർട്ടിഫിക്കേഷനാണ് ലഭിച്ചത്.ഉപഭോക്താക്കളുടെ പേമെൻറ് ഇടപാടുകൾ, വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവയുടെ രഹസ്യസ്വഭാവവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച ശക്തമായ സംവിധാനങ്ങളും ശ്രദ്ധയുമാണ് അംഗീകാരത്തിന് അർഹമാക്കിയത്. ലുലു ഹൈപ്പർ മാർക്കറ്റ് റീജനൽ ഒാഫിസിൽ നടത്തിയ വെർച്വൽ ചടങ്ങിൽ ലുലുവിലെയും ക്രോസ്ബൗ ലാബിലെയും ഉന്നത മാനേജ്മെൻറ് പ്രതിനിധികൾ സംബന്ധിച്ചു.
അംഗീകാരം ലഭിച്ചതിൽ ലുലു ടീം സന്തോഷം പ്രകടിപ്പിച്ചു. അമേരിക്കൻ എക്സ്പ്രസ്, ഡിസ്കവർ, ജെ.സി.ബി, മാസ്റ്റർ കാർഡ്, വിസ തുടങ്ങിയ സ്ഥാപിച്ച പി.സി.െഎ സെക്യൂരിറ്റി സ്റ്റാൻഡേഡ് കൗൺസിൽ ആണ് പേമെൻറ് കാർഡ് ഇൻഡസ്ട്രി ഡേറ്റ സെക്യൂരിറ്റി സ്റ്റാൻഡേഡ് കൈകാര്യം ചെയ്യുന്നത്. ക്രെഡിറ്റ് കാർഡ് ഇടപാടുകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച സുരക്ഷിതമായ ബിസിനസ് പരിതഃസ്ഥിതിയിൽ സൂക്ഷ്മതയോടെ മാത്രം ചെയ്യുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.
സൈബർ ഇടപാടുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കുറച്ചു വർഷങ്ങളായി ലുലു ഹൈപ്പർ മാർക്കറ്റ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൈബർ സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പണവും സ്ഥാപനത്തിെൻറ സൽപേരും ഉപഭോക്താക്കളുടെ തൃപ്തിയും സംരക്ഷിക്കുന്നതിനായി ഇൗ മേഖലയിൽ നടത്തിയ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് പി.സി.െഎ.ഡി.എസ്.എസ് സർട്ടിഫിക്കേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.