സൂപ്പര്‍ മെട്രോ സാൽമിയയില് ഡേ കെയർ സർജറി വിഭാഗം തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: സ്വകാര്യ ആരോഗ്യ മേഖലയിലെ പ്രധാന സാന്നിധ്യമായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ സൂപ്പര്‍ മെട്രോ സാൽമിയയില് ഡേ കെയർ സർജറി വിഭാഗം ആരംഭിച്ചു.
കുവൈത്ത് പാർലമെന്റ് അംഗം അഹ്മഫ് മഹമൂദ് അസ്കർ, ഡോ. അലി സദാഹ്, ഫഹദ് അൽ ഖന്ദരി, ഇന്ത്യ, ഫിലിപ്പീൻസ്, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ഐ.ബി.പി.സി പ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക നേതാക്കൾ എന്നിവർ ചേര്‍ന്ന് ഉദ്ഘാനം നിര്‍വഹിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ ഇബ്രാഹിം കുട്ടി, ഡോ. ബിജി ബഷീർ എന്നിവരും സംബന്ധിച്ചു.പ്രശസ്തരും നിരവധി വർഷങ്ങളുടെ സേവനപരിചയവും ഉള്ള സർജൻമാരായ ഡോ. ദേവിദാസ് ഷെട്ടി, ഡോ. അലിഷർ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. റഫീഖ്, ഡോ. തമന്ന എന്നിവരുടെ നേതൃത്വത്തിലാണ് സർജറികൾ നിർവഹിക്കുക. എൻഡോസ്കോപ്പി, ലാപ്രോസ്കോപ്പി, കൊളോനോസ്കോപ്പി, ഹെർണിയ, അഗ്രചർമം, പൈൽസ്, അപ്പെൻഡിസൈറ്റിസ്, ഫിസ്റ്റുല, പിത്താശയ സംബന്ധമായ ശസ്ത്രക്രിയകളും ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, നേത്രവിഭാഗം തുടങ്ങി 180ൽപരം ഡേ കെയർ സർജറികളും ഇവിടെ നിർവഹിക്കാനാകുമെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ അറിയിച്ചു.
ആധുനിക സാങ്കേതിക വിദ്യകളോടും സൗകര്യങ്ങളോടും കൂടിയാണ് ഓപറേഷൻ തിയറ്ററുകൾ ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂലൈ 15 വരെ ജനറൽ സർജന്റെ സൗജന്യ കൺസൽട്ടേഷൻ, സർജറിക്കു മുമ്പുള്ള ലാബ് ടെസ്റ്റുകൾക്ക് 30 ശതമാനം കിഴിവ്, വിറ്റമിൻ ഡി, ബ്ലഡ് ഷുഗർ, ലിപിഡ് പ്രൊഫൈൽ, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, ലിവർ സ്ക്രീനിങ്, യൂറിൻ റൊട്ടീൻ, സി.ബി.സി, ഇ.സി.ജി, ബ്ലഡ് പ്രഷർ തുടങ്ങിയ ടെസ്റ്റുകൾ ഉൾപ്പെടുത്തി സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ ഉൾപ്പെടെ 12 ദീനാറിന്റെ ഫുൾ ബോഡി ചെക്കപ് തുടങ്ങിയ ഓഫറുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.