‘സ്പെഷൽ ഒളിമ്പിക്സ്’ പിന്നിടുന്നത് സംതൃപ്തിയുടെ നാളുകൾ
text_fieldsകുവൈത്ത് സിറ്റി: ലോകം പുതുവർഷത്തിലേക്ക് പ്രവേശിക്കവെ രാജ്യത്തെ പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ ‘സ്പെഷൽ ഒളിമ്പിക്സ്’ പിന്നിടുന്നത് സംതൃപ്തിയുടെ നാളുകൾ. വരും വർഷം കൂടുതൽ മികവോടെ വിജയങ്ങൾ നേടാമെന്ന് പ്രതീക്ഷയിലാണ് ഏവരും. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കായികതാരങ്ങൾക്കായുള്ള അത്ലറ്റിക് മത്സരങ്ങളോടെയാണ് 2023 വർഷം ആരംഭിച്ചത്. മത്സരങ്ങളും ഫലങ്ങളും നിയന്ത്രിക്കുന്നതിനും വർഗീകരിക്കുന്നതിനുമായി അന്തർദേശീയമായി സ്വീകരിച്ച സംവിധാനമായ ജി.എസ്.എം സിസ്റ്റം ഉപയോഗിച്ച് ആദ്യമായി സംഘടിപ്പിച്ച മത്സരം വലിയ വിജയമായി. മാർച്ചിൽ 21 ബോഡികളിൽ നിന്നുള്ള 100 മത്സരാർഥികൾ പങ്കെടുത്ത മൂന്നാമത്തെ പ്രാദേശിക ബോക്സ് ചാമ്പ്യൻഷിപ്പ് കസ്മ സ്പോർട്ടിങ് ക്ലബ്ബിൽ നടന്നു.
ജൂണിൽ ബെർലിൻ ആതിഥേയത്വം വഹിച്ച സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് സമ്മർ ഗെയിംസ് ആയിരുന്നു ശ്രദ്ധേയമായ മത്സരം. 190 രാജ്യങ്ങളും 7,000 അത്ലറ്റുകളും പങ്കെടുത്ത ചാംമ്പ്യൻഷിപ്പിൽ കുവൈത്ത് അത്ലറ്റുകളും പങ്കാളികളായി. ഏഴ് സ്വർണവും 10 വെള്ളിയും നാല് വെങ്കലവും കൂടാതെ വിവിധ മുൻ നിര സ്ഥാനങ്ങളും നേടി കുവൈത്ത് ശ്രദ്ധേയമായ നേട്ടം കുറിച്ചു. ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർക്ക് അന്നത്തെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരണം നൽകുകയും ശ്രദ്ധേയമായ നേട്ടത്തെ ആദരിക്കുകയുമുണ്ടായി.
പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ പരിപാടിയിൽ നിന്ന്
ഭിന്നശേഷിക്കാരുടെ അത്ലറ്റിക്, സാമൂഹിക സംയോജനം എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് യു.എസ് സൈന്യത്തിന്റെ സഹകരണത്തോടെ കായിക ആരോഗ്യ ദിനവും ആചരിച്ചു. ഡിസംബർ മൂന്നിന് അന്തർദേശീയ വൈകല്യമുള്ളവരുടെ ദിനത്തോടനുബന്ധിച്ച് പ്രത്യേക മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ 130 ഓളം പേർ പങ്കെടുത്തു. 2023 ലെ നേട്ടങ്ങൾക്കും ഇവന്റുകൾക്കും സ്പെഷ്യൽ ഒളിമ്പിക്സ് മേധാവി റീഹാബ് ബുറെസ്ലി സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.