സൈന്യത്തിന് ജാഗ്രത നിർദേശം നൽകി പ്രതിരോധ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ അസാധാരണ സംഭവവികാസങ്ങൾ രാജ്യത്തിന്റെ സുരക്ഷക്ക് എന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ കുവൈത്ത് സൈന്യം സജ്ജരായിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹ്മദ് ഫഹദ് അൽ അഹ്മദ് അസ്സബാഹ്. കുവൈത്തിനു നേരെയുള്ള ഏത് ഭീഷണിയും ആക്രമണവും ചെറുക്കാൻ സൈന്യം സജ്ജമാണ്. രാജ്യത്തിന്റെ നേതൃത്വത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ മന്ത്രാലയം ശ്രദ്ധാലുവാണെന്നും പ്രതിരോധ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനുശേഷം പുറത്തിറക്കിയ പത്രപ്രസ്താവനയിൽ ശൈഖ് അഹ്മദ് വ്യക്തമാക്കി.
തുടർച്ചയായ പരിശീലനവും അത്യാധുനിക പ്രതിരോധ സാങ്കേതിക വിദ്യയുമായി പൊരുത്തപ്പെടുന്നതും കുവൈത്തിനെ സംരക്ഷിക്കുമെന്നും സൈനിക തന്ത്രങ്ങൾ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും സൈന്യത്തിന്റെ യൂനിറ്റുകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും പ്രതിരോധ മന്ത്രി എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.