ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കിയതോടെ സർക്കാർ ഓഫിസുകളിൽ അപ്പോയന്റ്മെന്റ് കിട്ടാൻ താമസം
text_fieldsകുവൈത്ത് സിറ്റി: കോവിഡ് സാഹചര്യംമൂലം സർക്കാർ ഓഫിസുകളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കുകയും അപ്പോയന്റ്മെന്റ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തതോടെ സേവനങ്ങൾക്കായി ദീർഘമായ കാത്തിരിപ്പ്. ഒരുപാട് ദിവസങ്ങൾക്ക് ശേഷമുള്ള തീയതികളിലാണ് അപ്പോയന്റ്മെന്റ് ലഭിക്കുന്നത്. ചില വകുപ്പുകളിൽ ഒരു മാസത്തിലേറെ കഴിഞ്ഞുള്ള ദിവസത്തേക്കാണ് അപ്പോയന്റ്മെന്റ് ലഭിക്കുന്നത്. മുൻകൂർ അപ്പോയന്റ്മെന്റ് എടുക്കാതെ ഇടപാടുകൾ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിലെ സർട്ടിഫിക്കറ്റുകൾ, ഭവനക്ഷേമ പബ്ലിക് അതോറിറ്റിയിൽ സ്വദേശികൾക്കുള്ള സേവനങ്ങൾ, താമസകാര്യ വകുപ്പിലെ ചില സേവനങ്ങൾ എന്നിവക്കാണ് തിരക്ക് ഏറെയുള്ളത്. https://meta.e.gov.kw/en/ എന്ന ഏകീകൃത വെബ്സൈറ്റിലൂടെയാണ് എല്ലാ സർക്കാർ വകുപ്പുകളിലും സന്ദർശകർക്ക് അപ്പോയന്റ്മെന്റ് നൽകുന്നത്. കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കൊറോണ എമർജൻസി കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് മന്ത്രിസഭ കർശന നടപടികളിലേക്ക് കടന്നത്.
സർക്കാർ വകുപ്പുകളുടെ ആഭ്യന്തര യോഗങ്ങൾ, കോൺഫറൻസുകൾ, കോഴ്സുകൾ എന്നിവ ഓൺലൈനാക്കിയിട്ടുണ്ട്. സലൂണുകൾ, ബാർബർ ഷോപ്പുകൾ, ഹെൽത്ത് ക്ലബുകൾ എന്നിവിടങ്ങളിൽ ജീവനക്കാരും സന്ദർശകരും രണ്ട് ഡോസ് വാക്സിൻ എടുത്തവരാകണമെന്ന് അധികൃതർ വ്യക്തമാക്കി. നഴ്സറി ജീവനക്കാർ വാക്സിൻ എടുത്തിരിക്കണമെന്ന് നിബന്ധന വെച്ചതിനൊപ്പം കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ മുൻകരുതൽ നടപടികളും ജാഗ്രതയും സ്വീകരിക്കണമെന്നും നിർദേശിച്ചു. ബസുകളിൽ 50 ശതമാനം യാത്രക്കാർ മാത്രമേ പാടുള്ളൂ എന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.