ലബനാനിലെ അഭയാർഥികൾക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ അൽ നജാത്ത് ചാരിറ്റി വടക്കുകിഴക്കൻ ലബനാനിലെ അതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്യാമ്പുകളിലെ സിറിയൻ അഭയാർഥികൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്തു. റമദാനിനെ സ്വാഗതം ചെയ്യുന്നതിനും തറാവീഹ് പ്രാർഥനകൾ നടത്തുന്നതിനുമായി ചാരിറ്റിയുടെ സംഘം അർസലിലെ അഭയാർഥികൾക്കൊപ്പം ചേർന്നതായും അൽ നജാത്ത് ചാരിറ്റിയിലെ പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥൻ തരെക് അൽ എസ്സ പറഞ്ഞു. മാസം മുഴുവൻ ഭക്ഷണം വിതരണം ചെയ്യുന്നതിനൊപ്പം മേഖലയിലെ ക്യാമ്പുകളിൽ ഭക്ഷണ കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. അഭയാർഥികൾക്ക് പിന്തുണ നൽകാനും അവരെ സഹായിക്കാനും അൽ നജാത്ത് ചാരിറ്റി എന്നും ഉണ്ടാകുമെന്നും റമദാനിൽ അത് വർധിപ്പിക്കുമെന്നും തരെക് അൽ എസ്സ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.