‘ജനാധിപത്യം ഏകാധിപത്യത്തെ ചെറുത്തുതോൽപ്പിക്കും’
text_fieldsകുവൈത്ത് സിറ്റി: ജനങ്ങളുടെ പ്രബുദ്ധതയിലും ജാഗ്രതയിലും ജനാധിപത്യം ഏകാധിപത്യത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി കുവൈത്ത് സിറ്റി സംഘടിപ്പിച്ച രാജ്പഥ് റിപ്പബ്ലിക് വിചാര സദസ്സ് അഭിപ്രായപ്പെട്ടു. രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് ഫിനാൻസ് സെക്രട്ടറി ഷഹദ് മൂസ ഉദ്ഘാടനം ചെയ്തു. മുനീർ അഹമ്മദ്, ജഅഫർ ചപ്പാരപ്പടവ്, ഹാരിസ് പുറത്തീൽ, ആരിഫ് ചാവക്കാട് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. ജനാധിപത്യത്തെ ഭയക്കുന്നവർ ചരിത്രത്തെ മായ്ച്ചുകളയാനും നാനാത്വത്തിൽ ഏകത്വമെന്നതിനെ തിരസ്കരിക്കാനും ഏകാധിപത്യത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതിനെതിരെ ജനാധിപത്യ ബോധമുള്ള സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്നും അഭിപ്രായപ്പെട്ടു. അസീസ് പുല്ലാളൂർ, സിദ്ദീഖ്, ഇബ്രാഹീം, നൗഫൽ, അനീസ് മുളയങ്കാവ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.