Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​മാ​ന​ക്ക​മ്പ​നി​ക​ൾ...

വി​മാ​ന​ക്ക​മ്പ​നി​ക​ൾ ന​ട​ത്തു​ന്ന​ത് പൗ​രാ​വ​കാ​ശ നി​ഷേ​ധം -ഐ.​സി.​എ​ഫ് ജ​ന​കീ​യ സ​ഭ

text_fields
bookmark_border
ഐ.​സി.​എ​ഫ് ജ​ന​കീ​യ സ​ഭ
cancel
camera_alt

ഐ.​സി.​എ​ഫ് ജ​ന​കീ​യ സ​ഭ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ​ദ​സി​ൽ നി​ന്ന്

കു​വൈ​ത്ത് സി​റ്റി: ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​വി​ലൂ​ടെ​യും ഷെ​ഡ്യൂ​ൾ മാ​റ്റ​ങ്ങ​ളി​ലൂ​ടെ​യും വി​മാ​ന​ക്ക​മ്പ​നി​ക​ൾ ന​ട​ത്തു​ന്ന​ത് പൗ​രാ​വ​കാ​ശ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് ഐ.​സി.​എ​ഫ് 'അ​വ​സാ​നി​ക്കാ​ത്ത ആ​കാ​ശ​ച്ച​തി​ക​ൾ' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ​ദ​സ്സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഷെ​ഡ്യൂ​ളു​ക​ൾ റ​ദ്ദാ​ക്കു​ക​യോ വൈ​കു​ക​യോ ചെ​യ്യു​മ്പോ​ൾ ന​ഷ്ട​പ​രി​ഹാ​ര​വും ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​ൻ ലോ​ക​ത്തെ മു​ൻ​നി​ര എ​യ​ർ​ലൈ​നു​ക​ൾ സ​ന്ന​ദ്ധ​രാ​കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്ന മ​ട്ടാ​ണ്.

വോ​ട്ട​വ​കാ​ശം, സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം, സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ങ്ങ​ളി​ലെ മാ​ന്യ​മാ​യ പെ​രു​മാ​റ്റം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് ക്രി​യാ​ത്മ​ക​മാ​യ സ​മ​ര​മാ​ർ​ഗ​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്ക​ണം. പ്ര​വാ​സ​ലോ​ക​ത്തെ വി​വി​ധ മ​ത-​രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​നം സാ​ധ്യ​മാ​ക്കി ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

സാ​ൽ​മി​യ സു​ന്നി സെൻറ​റി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ​ദ​സ്സി​ൽ അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ലി​ഹ് കി​ഴ​ക്കേ​തി​ൽ കീ​നോ​ട്സ് അ​വ​ത​രി​പ്പി​ച്ചു. അ​ബ്ദു​ല്ല വ​ട​ക​ര മോ​ഡ​റേ​റ്റ​റാ​യി. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സു​രേ​ഷ് മാ​ത്തൂ​ർ, ജ​ലി​ൻ തൃ​പ്ര​യാ​ർ, ഡോ. ​മു​ഹ​മ്മ​ദ​ലി, അ​ൻ​സാ​രി, ഒ.​പി. ഷ​റ​ഫു​ദ്ദീ​ൻ, ഹാ​രി​സ് പു​റ​ത്തീ​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. റ​സാ​ഖ് സ​ഖാ​ഫി പ​ന​യ​ത്തി​ൽ സ്വാ​ഗ​ത​വും സ​മീ​ർ മു​സ്‍ലി​യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Denial of civil rights by airlines - ICF Janakeeya sabha
Next Story