ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ദന്ത പരിശോധന ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഉപഭോക്താക്കൾക്ക് വേണ്ടി ‘വി ക്രീറ്റ് സ്മൈൽസ്' എന്ന പേരിൽ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഹലാ മെഡിക്കൽ സെന്ററുമായി ചേർന്ന് നടത്തിയ പരിശോധന ക്യാമ്പ് നിരവധി പേർ ഉപയോഗപ്പെടുത്തി. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റൻറ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ ഉദ്ഘാടനം ചെയ്തു.
ജനറൽ മാനേജർ അഷ്റഫ് അലി, ബിസിനസ് ഡെവലപ്മെന്റ് ഓഫിസർമാരായ വിനീഷ് വേലായുധൻ, നിസാമ്, ഹലാ മെഡിക്കൽ സെന്റർ ഡോ. സ്വാതി ജെയിൻ, ഡോ. മാത്യു കോശി, സജിൻ സാബു, ജ്യോതി, ജോളി എന്നിവർ പങ്കെടുത്തു. ആരോഗ്യ പ്രവർത്തകർക്ക് ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ ഉപഹാരം കൈമാറി.
ഉപഭോക്താക്കളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായി തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ കുവൈത്തിൽ ഉടനീളം സംഘടിപ്പിക്കുമെന്നു മാനേജ്മന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.