ദന്തചികിത്സ ഉപരിപഠനം: ഈ വർഷം 77 പേരെ വിദേശത്ത് അയച്ചു- കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ദന്തചികിത്സയിൽ ഉപരിപഠനത്തിനായി ഈ വർഷം 77 വിദ്യാർഥികളെ കുവൈത്ത് വിവിധ വിദേശരാജ്യങ്ങളിലെ സർവകലാശാലകളിലേക്ക് അയച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കുവൈത്ത് ദന്തചികിത്സ ബോർഡ് പ്രോഗ്രാമുകളുടെ ഭാഗമായി പ്രാദേശിക ദന്തചികിത്സ ഉപരിപഠന രജിസ്ട്രേഷൻ നടപ്പാക്കിയതായും ആരോഗ്യ മന്ത്രാലയം അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുൽറഹ്മാൻ അൽ ഫാരിസ് പറഞ്ഞു.
രാജ്യത്ത് ഓർത്തോഡോണ്ടിക്സ്, മോണചികിത്സ, കൃത്രിമ പല്ലുകൾ വെക്കൽ തുടങ്ങി ദന്ത ചികിത്സയിൽ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ജഹ്റയിൽ കുട്ടികളുടെ പല്ല് ചികിത്സക്കായി വൈകാതെ ഒരു കേന്ദ്രം തുറക്കുമെന്നും അൽ ഫാരിസ് വ്യക്തമാക്കി. രാജ്യത്ത് ഓരോ വർഷവും 500 ദന്തചികിത്സ വിദ്യാർഥികൾ ബിരുദം നേടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.