ഫലസ്തീൻ അധ്യാപകർക്ക് ആശ്രിത വിസ അനുവദിക്കണമെന്ന് ആവശ്യം
text_fieldsകുവൈത്ത്സിറ്റി: ദേശീയ അസംബ്ലി സെക്രട്ടറി ഒസാമ അൽ ഷഹീൻ എം.പി കുവൈത്ത് ഡെമോക്രാറ്റിക് ഫോറം (കെ.ഡി.എഫ്) കേന്ദ്ര കമ്മിറ്റി ചെയർമാൻ ബന്ദർ അൽ ഖൈറാൻ ഇസ് ലാമിക് കോൺസ്റ്റിറ്റ്യൂഷനൽ മൂവ്മെന്റ് (ഐ.സി.എം) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എസ്രാ അൽ മാത്തൂഖ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഫലസ്തീൻ ആവശ്യത്തെ പിന്തുണക്കുന്നതിൽ ഇരു വിഭാഗവും നടത്തിവരുന്ന ശ്രമങ്ങൾക്ക് കൂടിക്കാഴ്ചയിൽ അൽ ഷഹീൻ നന്ദി അറിയിച്ചു. ഫലസ്തീനെ പിന്തുണക്കുന്ന പ്രത്യേക ദേശീയ അസംബ്ലി സെഷനിൽ അവതരിപ്പിച്ച ശിപാർശകൾ നടപ്പിലാക്കാൻ അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു. കുവൈത്തിലെ ഫലസ്തീൻ അധ്യാപകർക്ക് ഭാര്യമാരെയും കുട്ടികളെയും കുടുംബ വിസയിൽ കൊണ്ടുവരാൻ അനുവദിക്കുക, പരിക്കേറ്റ ഫലസ്തീനികളെ കുവൈത്ത് ആശുപത്രികളിൽ ചികിത്സിക്കാൻ അനുവദിക്കുക, സയണിസ്റ്റ് സ്ഥാപനത്തിനെതിരെ കേസ് ഫയൽ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സയണിസ്റ്റ് സംഘടനക്കെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കേസ് ഫയൽ ചെയ്തതു സൂചിപ്പിച്ച അദ്ദേഹം അറബ്, മുസ് ലിം രാജ്യങ്ങൾ ഇതുവരെ അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അറബ്, മുസ് ലിം രാജ്യങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.