ഡെപ്യൂട്ടി അമീറിന്റെ ചൈന സന്ദർശനം; ക്രമീകരണങ്ങൾ ചർച്ച ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ചൈന സന്ദർശനത്തിന് മുന്നോടിയായി ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച നടത്തി.
സെയ്ഫ് പാലസിൽ നടന്ന യോഗത്തിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹമ്മദ് ഫഹദ് അൽ അഹമ്മദ് അസ്സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ. അമാനി ബൊഗാമാസ്, ധനമന്ത്രി ഫഹദ് അൽ ജറല്ല എന്നിവർക്കൊപ്പം ചൈനീസ് അംബാസഡർ ഷാങ് ജിയാൻവെയ് യും പങ്കെടുത്തു.
സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സുപ്രധാനവും തന്ത്രപ്രധാനവുമായ നിരവധി കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ. ഇരുരാജ്യങ്ങളിലും സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കം പുരോഗമിക്കുകയാണ്.
ശൈഖ് അഹമ്മദ് ഫഹദ് അൽ അഹമ്മദ് അസ്സബാഹിനെ കൂടാതെ, വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തിൽ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.