ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശിക്കുന്ന ഐക്യരാഷ്ട്രസഭ (യു.എൻ) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ. മുഹമ്മദുമായി കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതും ഏറ്റവും പുതിയ പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. യു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലിനും അവർക്കൊപ്പമുള്ള പ്രതിനിധി സംഘത്തിനും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അത്താഴ വിരുന്നും ഒരുക്കി.
കഴിഞ്ഞ ദിവസം അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ എന്നിവരും ആമിന ജെ. മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.