കുവൈത്തിൽ സേവനങ്ങളും സൗകര്യങ്ങളും വികസിപ്പിക്കുന്നു; കൃത്രിമബുദ്ധി അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കും
text_fieldsകുവൈത്ത് സിറ്റി: കൃത്രിമബുദ്ധി അടക്കമുള്ള സംവിധാനങ്ങളിലൂടെ രാജ്യത്തെ സേവനങ്ങളും സൗകര്യങ്ങളും വികസിപ്പിക്കുന്നു. റോഡുകൾ, വിമാനത്താവളങ്ങൾ, പാർപ്പിട, വ്യാവസായിക, സേവന നഗരങ്ങൾ, സർക്കാർ സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഇവ പ്രാവർത്തികമാക്കും. ഇവിടങ്ങളിൽ സൗകര്യങ്ങളും ആസ്തികളും കൈകാര്യം ചെയ്യുന്ന ഏജൻസികൾ കർമപദ്ധതി നടപ്പാക്കാൻ തുടങ്ങിയതായി അൽഖബാസ് പത്രം റിപ്പോർട്ട് ചെയ്തു.
നൂതന സാങ്കേതിക മാർഗങ്ങളിലൂടെയും ആശയവിനിമയത്തിലൂടെയും കൃത്രിമബുദ്ധി വഴിയുള്ള സംവിധാനങ്ങളുടെ വികസനത്തിലൂടെയാണ് ഇത് ചെയ്യുന്നത്. അഞ്ചുമുതൽ എട്ടുവർഷം വരെയാകും നടപ്പാക്കൽ കാലയളവെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.