ദേശീയ അസംബ്ലി; ലക്ഷ്യം വികസനവും സാമ്പത്തിക സ്ഥിരതയും -പ്രധാനമന്ത്രി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ വികസനം കൈവരിക്കുന്നതിനും ബജറ്റിന്റെ സാമ്പത്തിക സുസ്ഥിരതക്കുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനും സർക്കാർ എല്ലാ വഴികളും തേടുമെന്ന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് ദേശീയ അസംബ്ലിയിൽ വ്യക്തമാക്കി.
രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾക്കായി ഭൂപടം പുനർനിർമിക്കേണ്ടതും വിഭവങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമായി വിവിധ മേഖലകളുടെ ചട്ടക്കൂട് പുനഃക്രമീകരിക്കേണ്ടതും പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന കാലഘട്ടം രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതിനുള്ള ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വികസന പദ്ധതികളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുന്നത് ‘വിഷൻ-2035’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.